promo-banner-main

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. രവീന്ദ്രന് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി

22 വർഷത്തെ സേവനം പൂർത്തിയാക്കി 30.04.26 ന് സർവീസിൽ നിന്നും വിരമിച്ച കുന്നംകുളം അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ കെ രവീന്ദ്രന് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് ചടങ്ങ് നടത്തി. ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ ശ്രീ വിജയ് കൃഷ്‌ണ കെ.യു അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി. അജീഷ് കുമാർ ബി എസ് സ്വാഗതം അറിയിച്ചു.

കുന്നംകുളം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ .പി . ജി ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ബിനീഷ് , ഗുരുവായൂർ സ്റ്റേഷൻ ഓഫീസർ കൃഷ്ണ സാഗർ ,കുന്നംകുളം ഗ്രേഡ് .സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യു എന്നിവർ യോഗത്തിൽ ആശംസകളും അറിയിച്ചു ഫയർ ആൻഡ് റസ്ക്യു ഓഫീസർ വിപിൻ എസ് നന്ദി പ്രഭാഷണം നടത്തി. യോഗത്തിൽ ജീവനക്കാരും മുൻ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു

Leave a Reply