തോന്നിയംകാവ് ഭദ്രകാളി ക്ഷേത്ര പൂരമഹോത്സവത്തോടനുബന്ധിച്ച് രാമദേയം കാണിപ്പയ്യൂർ ദേശം വിജയാദരവും പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ചു
ഇൻസ്റ്റാഗ്രാം റീൽസ് മത്സരത്തിലെ വിജയികളെയും, വിദ്യാഭ്യാസ മേഖലകളായ (CBSE 10th, Nursing, BAMS, Pharm.D) ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.
BDJS തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് രജിൽ കെ.ആർ മുഖ്യാതിഥിയായി .എല്ലാ വിദ്യാർത്ഥികൾക്കും കാഷ് അവാർഡുകൾ വിതരണം ചെയ്തു. ജീവകാരുണ്യ പ്രവർത്തകരായ ശ്രീ. ചുള്ളിയിൽ വിശ്വനാഥൻ & ശ്രീമതി. സത്യഭാമ വിശ്വനാഥൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
