promo-banner-main

എൻ.ഡി.എ സ്ഥാനാർത്ഥി കെ.ആർ രജിലിന്റെ റോഡ്‌ ഷോ കർണ്ണാടക എം.എൽ.സി എൻ രവികുമാർ ഫ്ലാഗ്‌ ഓഫ്‌‌ ചെയ്തു

കുന്നംകുളം: എൻഡിഎ സ്ഥാനാർഥി രജിൽ കെ.ആറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചൊവ്വന്നൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോ കർണാടക എംഎൽസി എൻ. രവികുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു.

ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ താഷ്ണാത്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.എസ്. രാജേഷ്, അനീഷ് മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡന്റ് ഉല്ലാസ് എം.വി, ബിജെപി മണ്ഡലം പ്രസിഡന്റ് ജെബിൻ പഴഞ്ഞി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീഹരി സി.ബി, ബിജെപി ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രജീഷ് അയ്നൂർ, സുനിൽകുമാർ, രേഷ്മ സുനിൽ, അഡ്വ. സോഫിയ ശ്രീജിത്ത്, മോനിഷ രജീഷ്, ശശികുമാർ മങ്ങാടൻ, ഷാജി ചക്കിത്തറ തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രസംഗിച്ചു. നിരവധി പ്രവർത്തകരുടെ പങ്കാളിത്തത്തോടെ നടന്ന റോഡ് ഷോയും ഓഫീസ് ഉദ്ഘാടനവും മണ്ഡലത്തിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുത്തൻ ഉണർവ് നൽകി.