പഴഞ്ഞി :പെങ്ങാമുക്ക് മാർത്തോമ്മാ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും നിർത്തിയിട്ട സ്കൂട്ടറുകളിലും ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് പൂർണ്ണമായും തകരുകയും സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് സ്കൂട്ടറുകളിലേക്ക് കാർ ഇടിച്ചു കയറുകയും ചെയ്തു. അപകടത്തിൽ സ്കൂട്ടറുകളും തകർന്നിട്ടുണ്ട്.
ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയ പെങ്ങാമുക്ക് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണതിനാൽ അർധരാത്രി മുതൽ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്.
പെങ്ങാമുക്കിൽ കാർ ഇലക്ട്രിക് പോസ്റ്റിലും സ്കൂട്ടറുകളിലും ഇടിച്ച് അപകടം
