കുന്നംകുളം :സ്ഥാനാർത്ഥികൾ സംബന്ധിച്ച് ഇടതുമുന്നണിയുടെ സംസ്ഥാനതല പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ കുന്നംകുളത്ത് ഇടതുമുന്നണി സ്ഥാനാർഥി എ.സി മൊയ്തീൻ്റെ റോഡ് ഷോ നടന്നു. കുന്നംകുളത്ത് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷമുള്ള പരിചയപ്പെടുത്തലിൽ എ സി മൊയ്തീൻ തുറന്ന ജീപ്പിൽ സഞ്ചരിച്ച് ടൗണിൽ പൊതുജനങ്ങളെ അഭിവാദ്യം ചെയ്തു. നഗരസഭ ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച റോഡ് ഷോ ടൗൺ ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ സമീപം സമാപിച്ചു.ജനപ്രതിനിധികൾ, പാർട്ടി നേതാക്കൾ ഉൾപ്പെടെ നിരവധി പേർ റോഡ് ഷോയിൽ അണിനിരന്നു.നേതാക്കളായ എം ബാലാജി ,ടി കെ വാസു,എം എൻ സത്യൻ,കൊച്ചനിയൻ,പി ജി ജയപ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.
കുന്നംകുളത്ത് ഇടതുമുന്നണി സ്ഥാനാർഥി എ.സി മൊയ്തീൻ്റെ റോഡ് ഷോ
