promo-banner-main

എ സി മൊയ്തീന്റെ വാഹനപര്യടനം ശ്രദ്ധേയമാകുന്നു

കുന്നംകുളം : എൽഡിഎഫ് നിയോജക മണ്ഡലം സ്ഥാനാർത്ഥി എ സി മൊയ്തീന്റെ വാഹനപര്യടനം ശ്രദ്ധേയമാകുന്നു. ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ ആവേശോജ്ജ്വലമായ സ്വീകരണമാണ് മണ്ഡലത്തിലുടനീളം ലഭിക്കുന്നത്.

പ്രശസ്ത വാദ്യ കലാകാരനും, പ്രധാന പൂരങ്ങളിലെ പ്രമാണിയുമായ വെള്ളിത്തിരുത്തി ഉണ്ണിനായരുടെ ആശംസകളാണ് വാഹന പര്യടനത്തിൻ്റെ മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്.

ചൊവ്വന്നൂർ പഞ്ചായത്തിലെ വെള്ളിത്തിരുത്തിയിലെ സ്വീകരണ കേന്ദ്രത്തിലെത്തിയാണ് ഉണ്ണിനായർ എ സി മൊയ്തീന് വിജയാശംസകള്‍ നേര്‍ന്നത്. വി കെ ശ്രീരാമൻ, ബി കെ ഹരിനാരായണൻ, ടി ഡി രാമഷ്ണൻ, കക്കാട് രാജപ്പൻ മാരാർ എന്നിവരെല്ലാം വിവിധ ഘട്ടങ്ങളിൽ എ സി മൊയ്തീന് പിന്തുണയുമായി എത്തിയിരുന്നു.

എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എ സി മൊയ്തീനെ കാണാനും തിരഞ്ഞെടുപ്പിൽ അനുഭാവം പ്രകടിപ്പിക്കാനുമായി വഴിയോരങ്ങളിലും സ്വീകരണ കേന്ദ്രങ്ങളിലും വൻ ജനക്കൂട്ടമാണ് എത്തിയത്. വൃദ്ധരും കുട്ടികളടക്കമുള്ളവരും ഓരോ കേന്ദ്രങ്ങളിലും എ സി മൊയ്തീനെ സ്വീകരിക്കാനെത്തുന്നത് വലിയ പ്രതീക്ഷയാകുന്നു.

മൂന്നാം ദിവസമായ തിങ്കളാഴ്ച രാവിലെ കുന്നംകുളം നഗരസഭയിലെ അഞ്ഞൂർ കുന്നിൽ നിന്നാരംഭിച്ച പര്യടനം നഗരസഭയിലെ തെക്ക് കിഴക്ക് മേഖലകൾ, ചൊവ്വന്നൂർ, കടങ്ങോട്, വേലൂർ, എരുമപ്പെട്ടി പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 40 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കുണ്ടന്നൂർ ചുങ്കത്ത് സമാപിച്ചു. ചൊവ്വാഴ്ച രാവിലെ 8 ന് കുന്നംകുളം നഗരസഭയിലെ ആലത്തൂരിൽ നിന്നാരംഭിക്കുന്ന പര്യടനം നഗരസഭയുടെ പടിഞ്ഞാറ് മേഖല, പോർക്കുളം, കാട്ടകാമ്പാൽ, കടവല്ലൂർ പഞ്ചായത്തിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി അക്കിക്കാവിൽ സമാപിക്കും.

ചൊവ്വാഴ്ച വൈകീട്ട് 5 ന് എരുമപ്പെട്ടി പഞ്ചായത്ത് റാലിയുടെ പൊതുസമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാഷ് പങ്കെടുക്കും.സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ വാസു, എം ബാലാജി, എൽഡിഎഫ് മണ്ഡലം സെക്രട്ടറി, എം എൻ സത്യൻ, ഏരിയ സെക്രട്ടറിമാരായ കെ കൊച്ചനിയൻ, കെ ഡി ബാഹുലേയൻ, സി പി ഐ മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത്, ഇ എ ദിനമണി, എം പത്മിനി എന്നിവർ സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.സ്വീകരണ കേന്ദ്രങ്ങളിൽ ഒ കെ ശശി, സി ജി രഘുനാഥ്, കെ ബി ജയൻ, പി എസ് പ്രസാദ്, ടി പി ജോസഫ്, കെ ടി ഷാജൻ എന്നിവർ സംസാരിച്ചു.

Leave a Reply