promo-banner-main

കുന്നംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ വിവാദമായ പാണ്ടിപ്പട യാത്ര സ്ഥിരീകരിച്ച് വിവരാവകാശ രേഖ പുറത്ത്: സിസിടിവി ദൃശ്യങ്ങൾ നൽകാതെ പോലീസ്‌, ദൃശ്യങ്ങൾക്കായി നിയമ പോരാട്ടം ആരംഭിച്ചു

കുന്നംകുളം പോലീസ് ഉദ്യഗസ്ഥർ നടത്തിയ വിവാദമായ പാണ്ടിപ്പട മോഡൽ യാത്ര സ്ഥിരീകരിച്ച് വിവരവകാശ രേഖ പുറത്തു വന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത പിക്കപ്പ് വാഹനത്തിന്റെ പിറകിൽ നിന്ന് കഴിഞ്ഞ മാസം 5-)o തിയ്യതി അർദ്ധരാത്രി കുന്നംകുളം പോലീസ് നടത്തിയ യാത്ര വിവാദമായിരുന്നു.
കുന്നംകുളം സ്റ്റേഷനിലെ SI ശരത് സോമൻ, പ്രൊബേഷൻ SI സുബിൻ, ASI ജിബിൻ,ബിജു, അനൂപ്, സിജിൻ പോൾ, അജിൻ, മനീഷ് തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരാണ് യാത്രയിൽ ഉണ്ടായിരുന്നെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ അറിഞ്ഞുള്ള യാത്രയാണ് ഇതെന്നുമാണ് തെളിയുന്നത്.

ഫിറ്റ്നസ് ഇല്ലാത്ത വാഹനം ആയിരുന്നു എന്നുള്ളത് അറിയില്ലെന്ന വിചിത്ര വാദവും ഇതിൽ ഉണ്ട്. കുന്നംകുളം സ്റ്റേഷനിൽ നിന്നും മാലിന്യം തള്ളാൻ ആണ് ചാട്ടുകുളത്തേക്ക്‌ പോയതെന്നും വിവരവകാശ മറുപടിയിൽ പറയുന്നു. ഈ വിഷയത്തിൽ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിന്മേൽ പരാതിക്കാരന്റെ മൊഴിയെടുക്കൽ ഉൾപ്പെടെ സംഭവത്തിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

വാഹനത്തിൽ മാലിന്യം കയറ്റി പോകുന്നതും, തിരികെ വരുന്നതും, പോലീസുദ്യോഗസ്ഥർ വാഹനത്തിൽ നിന്ന് കാലുറക്കാതെ സ്റ്റേഷന്റെ മുറ്റത്ത്‌ വീഴുന്നതും അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ നൽകാതെ വികല മറുപടിയാണ്‌ വിവരാവകാശ രേഖയിലുള്ളത്‌. അതുകൊണ്ട്‌ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കാൻ വിവരാവകാശ നിയമം അടക്കമുള്ള നിയപോരാട്ടങ്ങൾ ഇന്ന് ആരംഭിക്കും

Leave a Reply