ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ( ഐഎംഎ) കുന്നംകുളം ശാഖയും മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സീനിയർ എഡിറ്റേഴ്സ് ഫോറവും ചേർന്ന് അത്യാഹിത ഘട്ടങ്ങളിലെ ജീവൻ രക്ഷാപ്രവർത്തന പരിശീലന പരിപാടിയ്ക്കു തുടക്കം. ഐ എംഎ ഹാളിൽ നൂറ്റമ്പതോളം പേർ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ആദ്യ ഘട്ട പരിശീലനത്തിൽ പങ്കെടുത്തു.

നഗരസഭ സെക്രട്ടറി കെ.കെ. മനോജ് ഉദ്ഘാടനം ചെയ്തു. ഐ എംഎ യൂണിറ്റ് പ്രസിഡൻ്റ് ഡോ.
താജ് പോൾ പനയ്ക്കൽ അധ്യക്ഷനായി. ഡോ. ജോഷി തോമസ്, ടി. ഐ. വിക്ടർ, സി.ഗിരീഷ് കുമാർ, സി.ബി.രാജീവ്, അനീറ്റ സി.ബിനു, പി.പി.സുനിൽ, എം.വിജേഷ്, ഡോ. ധന്യ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. നഗരസഭാ ഉപാധ്യക്ഷൻ പി.ജി.ജയപ്രകാശ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.ബിജുബാൽ, ജയപ്രകാശ് ഇലവന്ത്ര, ഡോ.ലിൻ്റോ ആൻ്റണി എന്നിവർ നേതൃത്വം നൽകി.

