promo-banner-main

പൾസ്‌ പോളിയോ വിതരണം; കുന്നംകുളം നഗരസഭതല ഉദ്ഘാടനം ചെയർപേഴ്സൺ സൗമ്യ അനിലൻ നിർവ്വഹിച്ചു

കുന്നംകുളത്ത് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തി; നഗരസഭതല ഉദ്ഘാടനം കുന്നംകുളം താലൂക്ക് ഹോസ്പിറ്റലിൽ നഗരസഭ ചെയർപേഴ്സൺ നിർവഹിച്ചു
കുന്നംകുളം: ദേശീയ പോളിയോ നിർമ്മാർജ്ജന തീവ്രയജ്ഞത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെയും കുന്നംകുളം ഗവ. താലൂക്ക് ആശുപത്രി, പോർക്കളെങ്ങാട്, ആർത്താറ്റ് കുടുംബ ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പോളിയോ തുള്ളിമരുന്ന് വിതരണം വിജയകരമായി നടത്തി.

പരിപാടിയുടെ നഗരസഭ തല ഉദ്ഘാടനം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ വെച്ച് കുന്നംകുളം നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സൗമ്യ അനിലൻ നിർവഹിച്ചു. പോളിയോ വിമുക്ത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി സംഘടിപ്പിച്ച ഈ ഊർജ്ജിത പൾസ് പോളിയോ പ്രതിരോധ യജ്ഞത്തിൽ, 5 വയസ്സിൽ താഴെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും ഒരു ഡോസ് (രണ്ട് തുള്ളി) വീതം പോളിയോ തുള്ളിമരുന്ന് നൽകി.


കുന്നംകുളം നഗരസഭ പരിധിയിൽ വരുന്ന താലൂക്ക് ആശുപത്രി, കുടുംബആരോഗ്യ കേന്ദ്രങ്ങൾ,വിവിധ അങ്കണവാടികൾ, പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ, എന്നിവയുൾപ്പെടെ കേന്ദ്രങ്ങളിലാണ് കുട്ടികൾക്കായി സൗജന്യമായി പോളിയോ തുള്ളിമരുന്ന് വിതരണം ക്രമീകരിച്ചിരുന്നത്. ആരോഗ്യപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെയാണ് പ്രതിരോധ യജ്ഞം പൂർത്തിയാക്കിയത്.

Leave a Reply