കേരളത്തിന്റെ നെഞ്ച് തകർത്ത മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമാക്കി ചുരുക്കാൻ സാധ്യത. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭ യോഗം വിളിച്ചിട്ടുണ്ട്. ഇരു ദേവസ്വങ്ങളുമായി ചർച്ച നടത്തും. ജനവികാരം കൂടി മാനിച്ചാകും അന്തിമ തീരുമാനം

തൃശ്ശൂർ പൂരം വെടിക്കെട്ടിനായി തിരുവമ്പാടി വിഭാഗത്തിന് വെടിക്കെട്ടൊരുക്കുന്ന മുണ്ടത്തിക്കോട്ടെ നിർമ്മാണശാലയിലാണ് ഇന്നലെ അപകടം നടന്നത്. 14 പേർക്ക് ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിന്റെ പൊലിമ നഷ്ടപ്പെട്ട് കഴിഞ്ഞെന്നാണ് പ്രാഥമിക നിഗമനം.

