കുന്നംകുളം നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കെ.ആർ രജിലിന്റെ നാലാം ദിവസത്തെ സ്ഥാനാർത്ഥി പര്യടനം കടവല്ലൂർ പഞ്ചായത്തിലെ തിപ്പിലശ്ശേരി സെൻട്രലിൽ നിന്നും ആരംഭിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ് രാജേഷ്, ബി.ജെ.പി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി.ജെ ജിബിൻ , ബി.ഡി.ജെ.എസ് കുന്നംകുളം നിയോജകമണ്ഡലം പ്രസിഡന്റ് സുനിൽ എ.സി, ബി.ഡി.ജെ.എസ് ജില്ലാ ജോയിൻ സെക്രട്ടറി സുബിത ഗുരുവായൂർ, ബി.ജെ.പി കടവല്ലൂർ ഈസ്റ്റ് മേഖല പ്രസിഡന്റ് അനിൽകുമാർ, ബി.ജെ.പി കടവല്ലൂർ വെസ്റ്റ് മേഖല പ്രസിഡന്റ് സുധീഷ് പള്ളികുളം, ബി.ജെ.പി കടവല്ലൂർ വെസ്റ്റ് മേഖല സെക്രട്ടറി പ്രതീഷ് കരിക്കാട്, ദാസൻ തിപ്പിലശ്ശേരി തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.

