promo-banner-main

കുന്നംകുളത്ത്‌ യു.ഡി.എഫ്‌ തിരഞ്ഞെടുപ്പ്‌ കൺവെൻഷൻ സംഘടിപ്പിച്ചു

കുന്നംകുളം യുഡിഫ് സ്ഥാനാർഥി പി റ്റി അജയ് മോഹനന്റെ വിജയത്തിന് വേണ്ടി നിയോജക മണ്ഡലം കമ്മിറ്റി കുന്നംകുളം ടൗൺഹാളിൽ നടത്തിയ കൺവെൻഷൻ അബ്ദുൾ സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു


യൂഡിഎഫ് ചെയർമാൻ ജയ്സിങ്ങ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുഡിഫ് സ്ഥാനാർഥി പിറ്റി അജയ് മോഹൻ ഡിസിസി പ്രസിഡന്റ്‌ ജോസഫ് ടാജറ്റ്, കേരള കോൺഗ്രസ്‌ജില്ലാ പ്രസിഡന്റ്‌ സി വി കുര്യാക്കോസ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ എം പി വിൻസന്റ്, ജോസ് വള്ളൂർ, ഒ അബ്ദുൽ റഹിമാൻ കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഷറഫ് കോക്കൂർ കെ പിസിസി മെമ്പർ ജോസഫ് ചാലിശ്ശേരി

ഡിസിസി ,ഭാരവാഹികളായ ബിജോയ്‌ ബാബു, കെ ജയശങ്കർ, കെ സി ബാബു, സി ഐ ഇട്ടിമാത്യൂ, വി കെ രഘുസാമി, പി എസ് സുനീഷ്, ലീഗ് ജില്ലാ ഭാരവാഹികൾ ആയ ഉസ്മാൻ കല്ലാട്ടയിൽ, ഗഫൂർ കടങ്ങോട്, കേരളാ കോൺ
ഗ്രസ് ജോസഫ് നിയോജക മണ്ഡലം പ്രസിഡന്റ്‌ പ്രസാദ് പുലികോടൻ, കേരള കോൺഗ്രസ് ജേക്കബ് നിയോജക മണ്ഡലം പ്രസിഡന്റ്‌ എംഎം ബാബു,
പഞ്ചായത്ത് പ്രസിഡന്റമാരായ കെ എ ജ്യോതിഷ്, സ്വപ്ന രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു, യുഡിഫ് നിയോജക മണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ സ്വഗതവും മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ സി മൊയ്തൂട്ടി നന്ദിയും പറഞ്ഞു.

    ഭാരവാഹികൾ : (ചെയർമാൻ – സി ബി രാജീവ്‌
    വർക്കിങ് ചെയർമാൻ : എം കെ ജയ്സിങ്ങ്
    ജനറൽ കൺവീനർ കെ സി മൊയ്തുട്ടി
    ചീഫ് ഇലക്ഷൻ ഏജന്റ് :സുരേഷ് മമ്പറമ്പിൽ ട്രഷറർ :ലബീബ് ഹസ്സൻ എന്നിവർ ഉൾപ്പെടെ ആയിരത്തൊന്ന് അംഗ കമ്മിറ്റി രൂപീകരിച്ചു.