promo-banner-main

ആവേശത്തിലാറാടി ഉത്സവപ്പറമ്പ്; ‘വേൽമുരുകാ’ എഫക്ട് എന്ന് ആസ്വാദകർ…

കോട്ടയം തിരുനക്കര ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ‘നരൻ’ സിനിമയിലെ ‘വേൽമുരുകാ’ എന്ന ഹിറ്റ് ഗാനത്തിന് ആവേശത്തോടെ ചുവടുവയ്ക്കുന്ന ജനസാഗരത്തിന്റെ വിഡിയോ ആണ് പ്രചരിക്കുന്നത്. ഉത്സവാഘോഷത്തിന്റെ  വിഡിയോ സമൂഹമാധ്യമങ്ങളിലെങ്ങും വൈറലായിരിക്കുകയാണ്….

ഉത്സവാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയുടെ ആവേശത്തിനൊത്ത് തുള്ളിച്ചാടുകയും ആർത്തു വിളിക്കുകയു…

ചെയ്യുന്ന ജനസാഗരത്തെ വിഡിയോയിൽ കാണാം. ആവേശത്തിൽ മറ്റൊരാളുടെ തോളത്തു കയറിയിരുന്ന് നൃത്തം ചെയ്യുന്നവരുമുണ്ട്. വിഡിയോ കാണുന്നവരെപ്പോലും ആവേശത്തിലാഴ്ത്തുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഉത്സവാഘോഷത്തിൽ പങ്കെടുക്കാനെത്തിയ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മനെ എടുത്ത് ഉയർത്തുന്ന വിഡിയോയും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആഘോഷ വിഡിയോ വൈറലായതോടെ നിരവധി കമന്റുകളും വിഡിയോയിൽ നിറയുന്നുണ്ട്.എം.ജി ശ്രീകുമാർ ആലപിച്ച ‘വേൽമുരുകാ’ ഗാനത്തെ പലരും പ്രശംസിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് എം….

എം.ജി ശ്രീകുമാർ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഭക്തി ഗാനമേള അവതരിപ്പിച്ചതും പലരും ചൂണ്ടിക്കാട്ടുന്നു. എം.ജിഎം.ജി ശ്രീകുമാറിന്റെ ഏറ്റുമാനൂരിലെ സംഗീത പരിപാടി സമൂഹമാധ്യമങ്ങളെ ഇളക്കിമറിച്ചിരുന്നു.

2005ൽ പുറത്തിറങ്ങിയ മോഹൻലാൽ – ജോഷി ചിത്രമാണ് നരൻ. ചിത്രത്തിലെ ‘വേൽമുരുകാ’ എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്നാണ്. ഗാനമേളകളിലും കോളജ് പരിപാടികളിലുമടക്കം ഇന്നും ഈ സ്വീകാര്യത പകരംവയ്ക്കാനില്ലാത്തതാണ്. എം.ജി ശ്രീകുമാറിന്റെ ശബ്ദ മാന്ത്രികതയിൽ പിറന്ന ഈ ഗാനത്തിന് സംഗീതമൊരുക്കിയത് ദീപക് ദേവ് ആണ്. കൈതപ്രത്തിന്റേതാണ് വരികൾ….

Leave a Reply