promo-banner-main

കുന്നംകുളത്തിന്റെ സ്വന്തം ഓണത്തല്ല് ഇത്തവണ തിരിച്ച്‌ വരും: ഓണം തല്ലി തീർക്കാൻ കുന്നംകുളമൊരുങ്ങുന്നു

ഒരിടവേളക്കുശേഷം പ്രസിദ്ധമായ ഓണത്തല്ലിന് ഇക്കുറി കുന്നംകുളം വേദിയാകുന്നു.

മൂന്നാം ഓണ ദിവസമായ ഓഗസ്റ്റ് 27ന് കുന്നംകുളത്ത് ഓണത്തല്ല് അരങ്ങേറും : പോപ്പുലർ ആർട്സ് ആൻഡ് സ്പോർട്സ് സെന്ററിൻ്റെ നേതൃത്വത്തിലാണ് ഓണത്തല്ല് സംഘടിപ്പിക്കുന്നത്. . കുന്നംകുളം പഴയ ബസ്റ്റാൻഡ് പരിസരത്ത്  ഉച്ചയ്ക്ക് 2 മണിക്ക് നടത്തുന്ന പരിപാടിയിൽ നൂറിലധികം നാടൻ തല്ലുകാർ പങ്കെടുക്കും . രണ്ടു കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓണത്തല്ല് ഇത്തവണ വീണ്ടും പോപ്പുലർ ക്ലബ്ബ്  ഒരുക്കുന്നത്… പരിപാടിയോടനുബന്ധിച്ച് കരാട്ടെ , കുങ്ങ്ഫു പ്രദർശനവും ഉണ്ടാകും.ഓണത്തല്ല് നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ  യോഗത്തിൽ  ക്ലബ്ബ് രക്ഷാധികാരി മാത്യു ചെമ്മണ്ണൂർ അധ്യക്ഷത വഹിച്ചു.  സെക്രട്ടറി ഡർബി ചീരൻ രൂപരേഖ അവതരിപ്പിച്ചു. ക്ലബ്ബ് ട്രഷറർ ശിവദാസൻ എം കെ, സംഘാടകരായ ജിമ്മി ഐപ്പൂരു ,ചന്ദ്രൻ എന്നിവർ പങ്കെടുത്തു..

Leave a Reply