promo-banner-main

വടക്കേക്കാട് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ മുടങ്ങുന്നു;ദുരിതത്തിലായിപെൻഷൻ ഗുണഭോക്താക്കൾ

വടക്കേക്കാട്:ബാങ്കുകളുടെ ലയനം മൂലം ദുരിതത്തിലായി
വടക്കേക്കാട് ഗ്രാമ പഞ്ചായത്തിലെ വിവിധ സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾ. ആയിരക്കണക്കിന് പേർക്ക് രണ്ട് മാസത്തോളമായി പെൻഷൻ വിതരണം നിലച്ചമട്ടാണ്.
പരാതിയുമായി ദിവസേന പഞ്ചായത്തിലെത്തുന്നത് നിരവധി പേർ.പഞ്ചായത്തിലെ വിവിധ സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൌണ്ട് വടക്കേക്കാട്, ഞമനേങ്ങാട് കോർപ്പറേഷൻ ബാങ്കുകളിലാണ് ഉള്ളത്. കോർപ്പറേഷൻ ബാങ്ക് പിന്നീട് യൂണിയൻ ബാങ്കുമായി ലയിപ്പിച്ചു. ഇതു മൂലം അക്കൌണ്ട് നമ്പറുകളിലും, ഐ.എഫ്.എസ്.സി കോഡിലും വ്യത്യാസം വന്നു. ഇത് ഡി ബി റ്റി
പെൻഷൻ സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ആകാത്തതാണ് പെൻഷൻ മുടങ്ങാൻ പ്രധാന കാരണമെന്നറിയുന്നു.ഇതുമൂലം പഞ്ചായത്തിലെ പെൻഷൻ അപേക്ഷകർക്ക് അതാത് മാസം പെൻഷൻ ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. കോർപ്പറേഷൻ ബാങ്കിനെ യൂണിയൻ ബാങ്കിൽ ലയിപ്പിച്ച് നാളുകളേറെയായിട്ടും പഴയ അക്കൌണ്ടിലൂടെ കഴിഞ്ഞ മാസം വരെ വിതരണം ചെയ്തിരുന്ന പെൻഷൻ, ഗുണഭോക്താക്കൾക്കോ,ഡി ബി ടി സെല്ലിനോ യാതൊരു അറിയിപ്പും നൽകാതെ പെട്ടെന്ന് അക്കൌണ്ടും ഐ.എഫ്.എസ്.സി കോഡ് വിവരങ്ങളും മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.ആയിരകണക്കിന് സ്ത്രീ സുരക്ഷ പെൻഷനുകൾ അടിയന്തിരമായി ഡാറ്റ എൻട്രി നടത്തി പരിശോധിച്ച് ഡിജിറ്റൽ സൈൻ ചെയ്യേണ്ടതിനാലും പുനർ വിവാഹിതയല്ല സാക്ഷ്യപത്രം, വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് നടപടികൾ പൂർത്തിയാക്കേണ്ടതിനാലും കോർപ്പറേഷൻ ബാങ്ക് അക്കൌണ്ട് ഉള്ള ഓരോ ഗുണഭോക്താവിൻ്റെയും പുതിയ അക്കൌണ്ട് വിവരങ്ങൾ സേവന സോഫ്റ്റ് വെയറിൽ പ്രത്യേകം മാറ്റം വരുത്തുന്നതും ഡിജിറ്റൽ സൈൻ ചെയ്യേണ്ടതും ശ്രമകരമായ ദൗത്യ മായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാനതലത്തിൽ ഒരു ഏകീകൃത സംവിധാനം ഒരുക്കണമെന്നും തുടർ നിർദ്ദേശങ്ങൾ ലഭ്യമാക്കണമെന്നും വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നബീൽ എൻ എം കെ അധികൃതരോടാവിശ്യപ്പെട്ടു. ഈ വിവരങ്ങൾ കാണിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർക്കും യൂണിയൻ ബാങ്കുകൾക്കും പഞ്ചായത്ത് സെക്രട്ടറി കത്ത് നല്കി

Leave a Reply