promo-banner-main

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി; സ്മിതാ സുന്ദരേശനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി


ബിജെപിയിൽ ചേർന്ന സിപിഐഎം വർക്കല ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിതാ സുന്ദരേശനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് പുറത്താക്കുന്നുവെന്നാണ് പ്രസ്താവനയിൽ പറയുന്നത്.സ്മിത സുന്ദരേശന്റെ ഇപ്പോഴത്തെ അവസരവാദ രാഷ്ട്രീയം കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള വർക്കലയിലെ ബഹുജനങ്ങൾ അംഗീകരിക്കില്ലെന്നും പ്രസ്ചതാവനയിൽ പറയുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മണമ്പൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ പരാജയത്തെ തുടർന്ന് പാർട്ടിയുടെ അന്വേഷണത്തിൽ എൽഡിഎഫ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ സ്മിത ശ്രമിച്ചതായിബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച ശേഷമാണ് സ്മിത ബിജെപിയിൽ ചേർന്ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു.മുൻ സിപിഐഎം നേതാവ് സുന്ദരശേൻ്റെ മകളാണ് അഡ്വ. സ്മിത സുന്ദരേശൻ.

സിപിഐഎമ്മിന് മൂല്യച്ചുതി സംഭവിച്ചു, പ്രധാനമന്ത്രിയുടെ പ്രവർത്തനത്തിൽ ആകൃഷ്‌ടയായി. അച്ഛൻ തിരുവനന്തപുരം ജില്ലയിലെ വലിയ നേതാവ് ആണ്.ഒറ്റൂർ ഡിവിഷൻ പ്രതിനിധിയാണ്. അത് രാജിവെച്ചിട്ടുണ്ടെന്നും സ്‌മിത പറഞ്ഞു.

Leave a Reply