promo-banner-main

ഓപ്പറേഷൻ തൂഫാൻ: കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ഓപ്പറേഷൻ തൂഫാൻ: കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂർ ദേശം ചിറയത്ത് വീട്ടിൽ ബ്ലിക്സൺ (20) ആണ് അറസ്റ്റിലായത്.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ  22.06.2026 തീയതി വൈകീട്ട് 6.00 മണിക്ക് കല്ലൂർ ആലേങ്ങാട് പ്രദേശത്ത് പുതുക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ അറസ്റ്റ് ചെയ്ത് NDPS നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പായ ‘സെക്ഷൻ 77’ കൂടി കൂട്ടിച്ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply