promo-banner-main

വിദ്യാർത്ഥികൾക്ക്‌ വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായ മൂന്ന് പ്രതികൾ റിമാന്റിൽ

ചേർപ്പ് : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി മൂന്ന് യുവാക്കളെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കുറുംമ്പിലാവ് വില്ലേജ്, പഴുവിൽ സ്വദേശി ഒറ്റാലി വീട്ടിൽ അംബുകൃഷ്ണ (20), വല്ലച്ചിറ വില്ലേജ്, ചെറുശ്ശേരി സ്വദേശി കപ്ലിമറ്റത്ത് വീട്ടിൽ അഭിനവ് (21),  പാലക്കൽ സ്വദേശി ചൊവ്വല്ലൂർ വീട്ടിൽ ജോയൽ (28) എന്നിവരാണ് അറസ്റ്റിലായത്. 

‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന്  നടത്തിയ പരിശോധനകളിലാണ് പ്രതികൾ കഞ്ചാവുമായി പിടിയിലായത്. പ്രതികൾക്കെതിരെ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി കഞ്ചാവ് സൂക്ഷിച്ച കുറ്റത്തിന് എൻ.ഡി.പി.എസ് (NDPS) നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പായ ‘സെക്ഷൻ 77’ കൂടി ചുമത്തിയാണ് പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനോജ് കെ എൻ,  എസ് ഐ കൃഷ്ണപ്രസാദ് എം ആർ,  ജി എ എസ് ഐ ഷീജ പി എൻ, ജി എസ് സി പി ഒ സിന്റി, സി പി ഒ മാരായ മനോജ്, അർജുൻ ബാബു, ജോയ് തോമസ് പ്രദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply