മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപിക ഏർപ്പെടുത്തിയ ഈ വർഷത്തെ യംഗ് എൻട്രപ്രണർ അവാർഡിന് കുന്നംകുളം സ്വദേശിയും ഓക്ടൽ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയുമായ ക്രിസ് ഹാരിസ് ചെറുവത്തൂർ അർഹനായി. കുന്നംകുളത്തെ അപ്പുമോൻ സി കെ , ബിന്ദു അപ്പുമോൻ എന്നിവരുടെ മകനാണ്.

ദീപികയുടെ 140 -ാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രതിഭകളായവർക്ക് നൽകുന്ന എക്സലൻസ് അവാർഡിൻ്റെ ഭാഗമായാണ് ക്രിസ് ഹാരിസ് യുവ സംരംഭക അവാർഡ് നേടിയത്.മെയ് 16 ശനിയാഴ്ച വൈകിട്ട് 5 ന് തൃശ്ശൂർ കാസിനോ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. മുൻ ഗവർണർ അഡ്വ പി എസ് ശ്രീധരൻപിള്ള അവാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഉപഭോക്താക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ,നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ട് ഓക്ടൽ ഫിനാൻസ് ലിമിറ്റഡിനെ ഉയരങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്രിസിൻ്റെ ദീർഘവീക്ഷണ നയങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടാണ് ദീപികയുടെ അവാർഡിന് പരിഗണിച്ചത്

