ചൂണ്ടൽ കുന്നിൽ വെച്ച് അനധികൃതമായി മയക്കുമരുന്ന് കൈവശം വെച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്രാമ്പിക്കൽ വീട്ടിൽ രഞ്ജിത്ത് (38) ആണ് പോലീസ് പിടിയിലായത്. ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം.
പോലീസ് സംഘം ചൂണ്ടൽ കുന്നിൽ പട്രോളിങ് നടത്തുന്നതിനിടെ പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച് തിരിഞ്ഞു നടക്കാൻ ശ്രമിച്ച രഞ്ജിത്തിനെ പോലീസ് സംഘം തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. ഇയാളുടെ വലതു കൈയ്യിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറിനുള്ളിൽ കറുത്ത നിറത്തിലുള്ള പശ പോലുള്ള വസ്തു കണ്ടെത്തി. പരിശോധനയിൽ ഇത് ഹാഷിഷ് ഓയിലാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ 0.55 ഗ്രാം ഹാഷിഷ് ഓയിൽ ഇയാളുടെ കൈവശം ഉള്ളതായി കണ്ടെത്തി.
തുടർന്ന് അമിത ലാഭത്തിനായി വിൽപ്പന നടത്തുന്നതിനും സ്വന്തം ഉപയോഗത്തിനുമായി ലഹരിമരുന്ന് കൈവശം വെച്ചതിന് എൻ.ഡി.പി.എസ് നിയമ പ്രകാരം കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.
