പരാതിക്കാരൻ ഉന്നയിക്കുന്ന ചോദ്യം അതീവ ഗൗരവകരമാണ്. ഇക്കഴിഞ്ഞ അഞ്ചാം തീയ്യതി അർദ്ധരാത്രി കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐ അടക്കം 8 ഉദ്യോഗസ്ഥർ പിക്കപ്പ് വാനിൽ നടത്തിയ അപകടകരമായ യാത്രയെ കുറിച്ച് അർദ്ധ രാത്രി തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയ ദൃക്സാക്ഷിയെയും, വിഷയത്തിൽ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയ പരാതിക്കാരനെയും തളർത്താൻ പോലീസ് ഉപയോഗിച്ചത് നാലാംകിട യുടൂബറിനെയാണെന്നും, പോലീസിന്റെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യുന്ന നടപടിയാണെന്നും പരാതിക്കാരൻ പറയുന്നു
ദൃക്സാക്ഷിയെയും പരാതിക്കാരനെയും ഒപ്പം കൂട്ടി തെളിവ് ശേഖരിക്കാൻ പോയ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേരുടെയും ദൃശ്യങ്ങൾ പോലീസ് തന്നെ സി സി ടി വിയിൽ നിന്ന് പകർത്തി വാങ്ങി പ്രത്യേക അജണ്ടയോട് കൂടി പോലീസിൽ നിന്ന് അഴിമതിയുടെ പേരിൽ നീക്കം ചെയ്യപ്പെട്ട മണലൂർ സ്വദേശിയായ നിലവിൽ സർവ്വീസിൽ ഇല്ലാത്ത പോലീസ് ഉദ്യോഗസ്ഥൻ വഴി നാലാം കിട യുടൂബർക്ക് നൽകി രാഷ്ട്രീയം കലർത്തി ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.
പിക്കപ്പിൽ പാണ്ടിപ്പട യാത്ര നടത്തിയ പോലീസുകാരെ സംരക്ഷിക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് നാളെ എങ്ങനെ ലഹരി മാഫിയ അടക്കമുള്ളവരുടെ വിവരം നൽകും എന്നാണ് പരാതിക്കാരൻ ഉന്നയിക്കുന്ന ചോദ്യം
വിശ്വാസ്യതയും, പോലീസിന്റെ ഡിഗ്നിറ്റിയും, മൊറാലിറ്റിയും ഒക്കെ പണയം വച്ചവരാണ് കുന്നംകുളം പോലീസ് സ്റ്റേഷൻ ഭരിക്കുന്നതെന്നും, സി സി ടി വി ദൃശ്യങ്ങൾ എങ്ങനെ യുടൂബർക്ക് ലഭിച്ചു എന്നത് അന്വേഷിച്ച് നടപടി എടുക്കണമെന്നും കാണിച്ച് ദൃക്സാക്ഷിയും പരാതിക്കാരനും പുതിയൊരു പരാതി കൂടി കമ്മീഷ്ണർക്ക് നൽകിയിട്ടുണ്ട്
