promo-banner-main

പോലീസിന്റെ നിയമ ലംഘനം വാർത്തയാക്കിയ വോയ്സ്‌ ഓഫ്‌ കുന്നംകുളത്തിനെതിരെ പോലീസിന്റെ എഫ്‌.ഐ.ആർ: കേരള ജേണലിസ്റ്റ്‌ യൂണിയൻ പ്രതിഷേധിച്ചു

കുന്നംകുളം: മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങ് തീർക്കാനുള്ള കുന്നംകുളം പൊലീസിൻ്റെ ശ്രമം അവസാനിപ്പിക്കണമെന്ന് കേരള ജേർണലിസ്‌റ്റ്സ് യൂണിയൻ (കെ.ജെ.യു) കുന്നംകുളം മേഖല കമ്മിറ്റി പ്രസിഡൻ്റ്, സെക്രട്ടറി എന്നിവർ ആവശ്യപ്പെട്ടു. കുന്നംകുളത്തെ ഓൺലൈൻ പത്രപ്രവർത്തകനായ കാണിപ്പയൂർ സ്വദേശി വിശാലിന് നേരെ കുന്നംകുളം പൊലീസ് കേസ് എടുത്തത് ദുരുദ്ദേശത്തോടെയാണ്. ജനാധിപത്യ സംവിധാനത്തിൽ സമൂഹത്തേയും ജനങ്ങളേയും സത്യങ്ങൾ ബോധ്യപെടുത്തേണ്ടത് മാധ്യമപ്രവർത്തകൻ്റെ കടമയാണ്.
സ്വതന്ത്രമായും നിർഭയമായും വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കെജെയു കുന്നംകുളം മേഖല പ്രസിഡൻ്റ് ജയപ്രകാശ് ഇലവന്ത്ര, സെക്രട്ടറി കെ എ വാസു മാസ്റ്റർ പ്രസ്തവനയിലൂടെ ആവശ്യപ്പെട്ടു.

Leave a Reply