promo-banner-main

കുന്നംകുളത്ത്‌ പ്ലസ് വൺ പ്രവേശനോത്സവം ‘വരവേൽപ്പ് 2026’ സംഘടിപ്പിച്ചു

കുന്നംകുളം: പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ കുന്നംകുളം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു .

കുന്നംകുളം നഗരസഭ വൈസ് ചെയർപേഴ്സൺ പി. ജി. ജയപ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ടി എ പ്രേമരാജൻ അധ്യക്ഷത വഹിച്ച
ചടങ്ങിൽ വാർഡ് കൗൺസിലർ സോണി ഷാജി മുഖ്യാതിഥിയായി. പുതിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി “മക്കളെ അറിയാൻ”, “വിദ്യാർത്ഥികളുടെ കരിയർ നിർണ്ണയത്തിൽ രക്ഷിതാക്കളുടെ പങ്ക്” എന്നീ വിഷയങ്ങളിലുള്ള സെഷനുകളും സംഘടിപ്പിച്ചു

Screenshot

സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ശ്യാം വി. ബി. ഹെഡ്മിസ്ട്രസ് മഞ്ജുള കെ.കെ.,ബീന കെ. കെ.
ലാവണ്യ സി. പി., സിന്ധു സെബാസ്റ്റ്യൻ,
സ്വപ്ന കെ. എം.,മഞ്ജു എസ്., എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീജ ശശിധരൻ, മീന ജോർജ് എന്നിവരും വിദ്യാർത്ഥി പ്രതിനിധികളും പരിപാടികൾക്ക് നേതൃത്വം നൽകി.തുടർന്ന് പ്ലസ് ടു വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു

Screenshot

Leave a Reply