മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കുന്നംകുളം നഗരസഭയിൽ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് പദ്ധതികൾ തയ്യാറായി. പ്രധാന വെള്ളക്കെട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ കാനകളും ഇതിനകം ജെ സി ബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് തടസ്സങ്ങൾ നീക്കി കഴിഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഉൾപ്പെടുത്തി വാർഡുകളിലെ കാനകളുടെ തടസ്സങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കി നഗരസഭ ഹെൽത്ത് വിഭാഗം തൊഴിലാളികളെ ഉൾപ്പെടുത്തി കാനകൾ വൃത്തിയാക്കലും പുല്ലു വെട്ടലും നടന്നുവരുന്നു. സ്വച്ച് സർവേക്ഷൻ പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി നഗരത്തെ സൗന്ദര്യവൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

ആരോഗ്യവകുപ്പുമായി സഹകരിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും തുടരും. പകർച്ചവ്യാധികൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ നടപ്പിലാക്കും. വാർഡുതല സമിതികൾ വിളിച്ചുചേർത്ത് മെയ് 8 ന് മുൻപ് പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യും. മെയ് 15 ന് മുൻപ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ മിഷ സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.

നഗരസഭ ചെയർപേർസൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേർസൺ പി ജി ജയപ്രകാശ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പുഷ്പ ജോൺ, ടി സോമശേഖരൻ, മിനി മോൻസി, ആർഷ ജിജു, കൌൺസിൽ കക്ഷി നേതാക്കളായ സോമൻ ചെറുകുന്ന്, ആവേൻ ശ്രീജിത്ത് നഗരസഭ സെക്രട്ടറി കെ കെ മനോജ്, താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് മണികണ്ഠൻ, ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് രഞ്ജിത്ത്, കൗൺസിലർമാർ, ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ ശില്പശാലയിൽ സംബന്ധിച്ചു.

