അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ ആറ് കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു ചീരംകുളം 30 ലക്ഷം, മീമ്പികുളം 8ലക്ഷം, കാട്ടിലെ കുളം 15 ലക്ഷം, ചെറുവത്തൂർ കുളം 20 ലക്ഷം, കലയംകുളം 15 ലക്ഷം, താഴംകുളം 20ലക്ഷം എന്നീ രീതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത് മഴക്കാലത്തിനു മുൻപ് ഈ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ്. ഈ കുളങ്ങളുടെ നവീകരണത്തോടുകൂ ടി പരിസരത്തെ കുടിവെള്ള സ്രോതസ്സുകൾക്കും കൃഷിക്കും ഗുണകരമാകും.

മുതുവമ്മൽ (ഒന്നാം വാർഡ്) കലയംകുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ,, വൈസ് ചെയർപേഴ്സൺ പി ജി ജയപ്രകാശ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ ജോൺ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർഷ ജിജു, കൗൺസിലർമാരായ എൻ എ ഷനോഫ്,ദിവ്യ സുരേഷ് എന്നിവർ സന്ദർശിച്ചു

