promo-banner-main

150 ഗ്രാം MDMA കേരളത്തിലേക്ക്‌ കടത്തിവിട്ടകുന്നംകുളം സ്വദേശി അറസ്റ്റിൽ

158 ഗ്രാമിലധികം എം ഡി എം എ കേരളത്തിലെത്തിക്ക് കടത്തിവിട്ടയാളെ ബാംഗ്ളൂരിൽ നിന്നും പിടികൂടി വടക്കാഞ്ചേരി പോലീസ്

വടക്കാഞ്ചേരിയിൽ നിന്നും വില്പനയ്ക്കായി എത്തിച്ച 154.27 ഗ്രാം എം ഡി എം എ പിടിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എം ഡി എം എ പ്രതിയുടെ കൈവശം കേരളത്തിലേക്ക് വില്പനയ്ക്കായി ബാംഗ്ളൂരിൽ നിന്നും കടത്തിവിട്ട കുന്നംകുളം തെക്കേപുറം സ്വേദേശിയായ കോത്താട്ടിൽ വീട്ടിൽ അരൂദാസ് (33) എന്നയാളെയാണ് വടക്കാഞ്ചേരി പോലീസ് ബാംഗ്ളൂരിൽ നിന്നും പിടികൂടിയത്.

9.8.2026 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം കുന്നംകുളത്തേക്ക് വലിയതോതിൽ എം ഡി എം എ ബാംഗ്ളൂരിൽ നിന്നും വില്പനയ്ക്കായി കൊണ്ടുവരുന്നു എന്ന രഹസ്യം വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ ടി.സി അനുരാജും സംഘവും നടത്തിയ പരിശോധനയിൽ വടക്കാഞ്ചേരിയിൽ നിന്നും കേസിലെ ഒന്നാം പ്രതിയായ കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശിയായ കോരങ്ങത്ത് വീട്ടിൽ ശരത്ത്മോൻ (37) എന്നയാളെ 154.27 ഗ്രാം എം ഡി എം എ യുമായി പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ബാംഗ്ളൂരിൽ നിന്നും പ്രതിയുടെ കൈവശം എം ഡി എം എ വില്പനയ്ക്കായി കൊടുത്തയച്ചത് അരൂദാസ് ആണെന്ന വിവരം വ്യക്തമായത്. തുടർന്ന് വടക്കാഞ്ചേരി പോലീസ് അന്വേഷണ സംഘം ബാംഗ്ളൂരിലെത്തുകയും തുടർന്നു നടന്ന അതിവിദഗ്ധമായ അന്വേഷണത്തിൽ അരൂദാസിനെ പിടികൂടുകയായിരുന്നു. നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസിൻെറ നിർദ്ദേശത്തിലും കുന്നംകുളം ACP സജു എബ്രഹാമിൻെറ നേതൃത്വത്തിലുമുണ്ടായിരുന്ന അന്വേഷണ സംഘത്തിൽ വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടർ അനൂപ്, സബ് ഇൻസ്പെക്ടർ നിബിൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സെയ്ഫുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രഘു, കണ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply