തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള തൃശൂർ റൂറൽ ഡാൻസാഫ് (DANSAF) സംഘവും അന്തിക്കാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
അന്തിക്കാട് : വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന MDMA-യുമായി ഒരാൾ അറസ്റ്റിൽ. ചാഴൂർ ജയ് ഹിന്ദ് റോഡ് സ്വദേശിയായ ചെമ്പകശ്ശേരി വീട്ടിൽ സാംജിത്തിനെയാണ് (27) അന്തിക്കാട് പോലീസും തൃശൂർ റൂറൽ ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 2026 ആഗസ്റ്റ് 14-ാം തീയതി രാവിലെ നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടിലെ ബെഡ്‌റൂമിൽ നിന്ന് രാസലഹരിയായ MDMA, ഡിജിറ്റൽ ത്രാസ്, ലഹരി വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 52,200 രൂപ, മൂന്ന് സിറിഞ്ചുകൾ, MDMA ചില്ലറ വിൽപ്പനയ്ക്കായി ഉപയോഗിക്കുന്ന രണ്ട് തരത്തിലുള്ള 248 സിപ് ലോക്ക് കവറുകൾ എന്നിവ പിടിച്ചെടുത്തത്.
സാംജിത്ത് അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസിലെ പ്രതിയാണ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ്.ഐ. ഋഷിപ്രസാദ് ടി.വി., സി.പി.ഒ.മാരായ അനൂപ്, ശ്രീയേഷ്, ആതിര, ലക്ഷ്മി, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ. ഷൈൻ, ജി.എസ്.സി.പി.ഒ. കൃഷ്ണദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
