promo-banner-main

കുന്നംകുളം നിയോജക മണ്ഡലം യു.ഡി.എഫ്‌ സ്ഥാനാർത്ഥി അജയ്‌ മോഹൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കുന്നംകുളം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി അജയ്മോഹൻ റിട്ടേണിംഗ് ഓഫീസറായ ജില്ലാ ലേബർ ഓഫീസർ സി.പി ബബിത മുമ്പാകെ രണ്ട് സെറ്റ് പത്രിക സമർപ്പിച്ചു. ജോസഫ് ചാലിശ്ശേരി, എം.കെ ജയ്സിംഗ്, അഡ്വ : സി ബി രാജീവ്, ഗഫൂർ കടങ്ങോട് എന്നിവർ സന്നിഹിതരായിരുന്നു. മുരളീ മന്ദിരത്തിൽ കെ. കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് പി.ടി അജയ്മോഹൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്.

തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള കുന്നംകുളം നിയോജകമണ്ഡലം കൺവെൻഷൻ ( 24/ 03 / 2026 ) രണ്ടു മണിക്ക് രാജീവ് ഗാന്ധി മെമ്മോറിയൽ ടൗൺ ഹാളിൽ ഡോ : എം.പി അബ്ദുൽ സമദ് സമദാനി എം.പി ഉദ്ഘാടനം നിർവഹിക്കും. രാവിലെ 11 മണിക്ക് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിച്ചവരുടെ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.