promo-banner-main

ആർത്താറ്റ് പെരുന്നാൾ സമാപിച്ചു: കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ മാസ് ക്ലീനിങ് സംഘടിപ്പിച്ചു

ആർത്താറ്റ് സെന്റ് മേരിസ് പള്ളിപെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചതിനെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ മാസ് ക്ലീനിങ് സംഘടിപ്പിച്ചു. പെരുന്നാൾ കഴിഞ്ഞുണ്ടായ മാലിന്യങ്ങൾ സമയബന്ധിതമായി നീക്കം ചെയ്ത് പള്ളി പരിസരവും സമീപ പ്രദേശങ്ങളും ശുചീകരിച്ചു .ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി .മിഷ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു .ബഹു :കുന്നംകുളം നഗരസഭാ വൈസ് ചെയർമാൻ ശ്രീ . പി .ജി .ജയപ്രകാശ് ഉദ്ഘാടനം നിർവഹിച്ചു .ആർത്താറ്റ് പള്ളി വികാരി ഫാദർ ബ്രീസൺ കൈക്കാരൻ ശ്രീ . ടി. കെ .റജി പള്ളി സെക്രട്ടറി ഷാജി സി. സി .എന്നിവരും പങ്കാളികളായി .നഗരസഭാ അയ്യങ്കാളി തൊഴിലുറപ്പ് വിഭാഗവും ,നഗരസഭാ കണ്ടിജൻറ് ജീവനക്കാരും ചേർന്ന് പള്ളിപരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി . പ്രസ്തുത പരിപാടിയുടെ സമാപനത്തിൽ CCM ഇൻചാർജ് ശ്രീ . സുനിൽ എം നന്ദി രേഖപ്പെടുത്തി . ശുചിത്വ നഗര ലക്‌ഷ്യം കൈവരിക്കാനുള്ള നഗരസഭയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചതെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

Leave a Reply