നാലുദിവസം പ്രായവും , രണ്ട് കിലോ 600ഗ്രാം തൂക്കവുമുള്ള പെൺകുഞ്ഞിനെയാണ് ലഭിച്ചത്. ഇന്നലെ രാത്രി 11:30 യാണ്
കുട്ടിയെ ലഭിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരം ആണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ നിയോനറ്റൽ ഐസിയുവിൽ പരിചരിച്ചുവരുന്നു
വൈകാതെ ശിശുക്ഷേമ സമിതിക്ക് കുട്ടിയെ കൈമാറും. ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ എത്തുന്ന പതിനഞ്ചാമത് അതിഥിയാണ് ഈ പെൺകുഞ്ഞ്
