വാടനപ്പള്ളി : ഏങ്ങണ്ടിയൂർ പൊക്കുളങ്ങര സ്വദേശി വടക്കുംഞ്ചേരി വീട്ടിൽ വിദേവ് (44) എന്നയാളെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഇയാൾ ധരിച്ചിരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത സംഭവത്തിന് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ബീച്ച് സ്വദേശി വിളക്കുപറമ്പിൽ വീട്ടിൽ അമീർ (24), ഗണേശമംഗലം MLAവളവ് സ്വദേശി പടിഞ്ഞാറെ വീട്ടിൽ ഫഹദ് (24), വാടാനപ്പള്ളി ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ നിഷാദ് (43) എന്നിവരാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
26-06-2026 തിയ്യതി വൈകീട്ട് പൊക്കുളങ്ങര ബീച്ചിൽ നടക്കാൻ പോയ പരാതിക്കാരനോട് നിഷാദ്, താൻ കടലിൽ ചാടുന്നത് ഒരു വിഡിയോ എടുക്കാൻ പറയുകയും തുടർന്ന് പരാതിക്കാരൻ നിഷാദ് കടലിൽ ചാടുന്ന വീഡിയോ എടുക്കുകയും ഇത് കണ്ട ഫഹദ് ആൾകാർ കടലിൽ ചാടുന്നതാണോ നീ വീഡിയോ എടുക്കുന്നത് എന്നും പറഞ്ഞ് പരാതിക്കാരനുമായി തർക്കമാവുകയും തുടർന്ന് മൂന്ന് പ്രതികളും ചേർന്ന് പരാതിക്കാരനെ ആക്രമിച്ച് പരാതിതിക്കാരൻ്റെ കഴുത്തിൽ കിടന്ന നാലരപവൻ തൂക്കം വരുന്ന സ്വർണ്ണമാലയും ഏലസും കവർച്ച ചെയ്ത് കടന്നു കളയുകയുമായിരുന്നു.
അമീർ വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടിക്കേസിൽ പ്രതിയാണ്.ഫഹദ് വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടിക്കേസിൽ പ്രതിയാണ്.
നിഷാദ് വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടിക്കേസിൽ പ്രതിയാണ്.കൊടുങ്ങല്ലൂർ ഡിവൈഎസ്പി പ്രമോദ്, കയ്പമംഗലം എസ് എച്ച് ഒ ബിജിത്ത് ടി, വാടാനപ്പള്ളി എസ്ഐ വിഷ്ണു രാമചന്ദ്രൻ, എസ് ഐ ഗോഗുൽ, എ എസ് ഐ കാജാ ഹുസൈൻ, ജി എ എസ് ഐ ബൈജു, ജി എസ് സി പി ഒ ഫിറോസ്, സിപിഒ മാരായ അഖിൽ, നൗഫൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
