ഡോ. വന്ദന ദാസ് വധക്കേസിലെ പ്രതി കള്ളത്തെളിവുണ്ടാക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും കപടമെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചുനെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ്.ജി.പടിക്കല്‍. കോടതിയില്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങളെല്ലാം തന്നെ കോടതിയില്‍ സംശയാതീതമായി തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. (Vandana Das murder case)
പ്രതിക്ക് മാനസികപ്രശ്‌നം ഉണ്ടെന്ന പ്രതിഭാഗം വാദം ഒരു കാരണവശാലും നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തിയതായി അഭിഭാഷകന്‍ പറഞ്ഞു. ഒരു കുറ്റകൃത്യത്തിന് ശേഷം എങ്ങനെ തനിക്കനുകൂലമായി തെളിവുണ്ടാക്കണമെന്ന് വളരെ ബുദ്ധിപൂര്‍വം ഒരു പ്ലോട്ട് ഉണ്ടാക്കിയെടുത്ത പ്രതിയാണ് സന്ദീപ്. പരുക്ക് പറ്റിയ ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നു. കേസില്‍ തനിക്ക് രക്ഷപെടാനുള്ള ആകെയുള്ള പോംവഴി മാനസികപ്രശ്‌നം ആണെന്ന് കണ്ടെത്തിയ വിദ്യാസമ്പന്നനായ പ്രതി ജയിലിലെ ലൈബ്രറിയില്‍ നിന്ന് സൈക്കാട്രിയുടെ പുസ്തകങ്ങള്‍ എടുത്ത് വായിച്ച് പഠിച്ചു. തന്നെ ചോദ്യം ചെയ്യാന്‍ വരുന്ന മെഡിക്കല്‍ ബോര്‍ഡിലെ അതിവദഗ്ദരായ ഡോക്ടര്‍മാരെ കബളിപ്പിക്കാനുള്ള ഉത്തരങ്ങള്‍ നല്‍കിയ ശേഷം സ്‌കീസോഫ്രീനിയ ലക്ഷണങ്ങള്‍ തനിക്കുണ്ടെന്ന് എന്ന തരത്തിലേക്ക് തെളിവ് കൊണ്ടുവരാനാണ് ശ്രമിച്ചത്. എന്നാല്‍ പ്രതി കള്ളത്തെളിവുണ്ടാക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും കപടമെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. അതിന്റെ ഫലമാണ് കോടതി വിധി- അദ്ദേഹം പറഞ്ഞു. മാനസിക പ്രശ്‌നം എന്ന വാദം പ്രതി ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി മുന്‍കൂട്ടി നടത്തിയ നീക്കങ്ങളാണ് ഈ വാദങ്ങള്‍ പൊളിക്കാന്‍ പ്രോസിക്യൂഷനെ സഹായിച്ചത്.
