തൃക്കൂർ വെള്ളാനിക്കോട് സ്വദേശി 18 വയസുള്ള അലൻ ആണ് മരിച്ചത്. നെല്ലായി റെയിൽവേ സ്റ്റേഷന് സമീപം ശനിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. കന്യാകുമാരി പൂനെ ജയന്തി ജനത എക്സ്പ്രസിൽ നിന്നാണ് യുവാവ് വീണത്. വിവരമറിഞ്ഞ യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തി. അതേ ട്രെയിനിൽ തന്നെ പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളത്ത് ഇലക്ട്രിഷ്യൻ കോഴ്സിന് പഠിക്കുന്ന അലൻ അവിടെനിന്ന് വരുന്ന വഴിയായിരുന്നു അപകടം.
നെല്ലായിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു
